ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ പേരിലല്ല ലണ്ടനിലെ ബ്രയാന്സ്റ്റണ് സ്ക്വയറിലെ ഫ്ളാറ്റ് എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ദമ്പതികളുടെ പേരിലാണ് ഫ്ളാറ്റുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതായി ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വദ്രയെ ചോദ്യം ചെയ്യുന്നത് ബ്രയാന്സ്റ്റന് സ്ക്വയറിലെ ഫ്ളാറ്റ് റോബര്‍ട്ട് വദ്രയുടേതെന്ന നിഗമനത്തിലാണ്. വദ്രയ്ക്കെതിരെയുള്ള കേസ് കള്ളപ്പണം വെളുപ്പിച്ച് വിദേശത്ത് വസ്തുവകകള്‍ വാങ്ങിയെന്നുള്ളതാണ്.
ഇഡിയുടെ വാദം വദ്രയുടെ പേരില്‍ നിരവധി വസ്തുവകകള്‍ ലണ്ടനിലുണ്ടെന്ന വിവരം ലഭിച്ചെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇഡിക്കു മുന്നില്‍ വദ്ര ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇഡി പറയുന്നത് അമ്പതും നാല്‍പ്പതും ലക്ഷം വിലയുള്ള രണ്ടു വീടുകളും ആറു ഫ്ളാറ്റും ഉള്‍പ്പെടെയുള്ളവ വദ്രയ്ക്ക് ലണ്ടനിലുണ്ടെന്നാണ്.
എന്നാല്‍ ഇന്ത്യാ ടുഡേയുടെ കണ്ടെത്തിയിട്ടുള്ളത് അന്വേഷണത്തില്‍ റോബര്‍ട്ട് വദ്രയുടേതെന്ന് ഇഡി പറയുന്ന 12 എല്ലെര്ടോണ് ഹൗസ് ബ്രിട്ടീഷ് കുടുംബത്തിന്റെതാണെന്നും നിലവില്‍ അവിടെ ആരും താമസത്തിനില്ലെന്നുമാണ്. ഈ മേഖലയില്‍ ഫ്ളാറ്റുകള്‍ക്ക് നിലവില്‍ 2315 കോടി രൂപ വരെ മൂല്യം വരുമെന്നാണ് സൂചന. വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വദ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്.