ന്യൂഡല്‍ഹി: പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഇനി ബിഎഡ് പഠിക്കാന്‍ അവസരം. അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ബിഎഡ് കോഴ്സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു.
പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത് അധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം അറിയിച്ചു. ‘ എല്ലാവരുടെയും അവസാന ഓപ്ഷന് ആയി അധ്യാപനം മാറി. അതുകൊണ്ടുതന്നെ അധ്യാപനത്തിന്റെ ഗുണനിലവാരം താഴേക്ക് പോയെന്നും അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും’, അദ്ദേഹം പറഞ്ഞു.
ബിഎ, ബികോം, ബിഎസ്സി എന്നീ സ്ട്രീമുകളിലായിരിക്കും കോഴ്സുകള്‍ നടത്തുക. നിലവില്‍ ബിരുദം പൂര്‍ത്തിയാക്കിവര്‍ക്കാണ് ബിഎഡ് കോഴ്സ് ചെയ്യാനാകുകയെന്നും എന്നാല്‍ നാല് വര്‍ഷത്തെ കോഴ്സ് ആയതിനാല്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്സിന് പ്രവേശിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
PLUSTWO COMPLETED STUDENTS CAN STUDY B ED COURSE