ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണറുടെ ഓഫീസ് പരിശോധനയ്ക്കൊരുങ്ങിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയെയും കുരുക്കാന്‍ ഒരുങ്ങി സി.ബി.ഐ.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കുനാല്‍ ഘോഷിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് അയച്ചത്. ഈ മാസം 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഷില്ലോംഗിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതും ഷില്ലോംഗില്‍ വച്ചാണ്.