ന്യൂഡല്‍ഹി: രാജ്യത്തെ കള്ളന് കാവല്‍ക്കാരനെ കുറ്റപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചാണ് മോഡിയുടെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലണ്ടനില്‍ നടത്തിയ പത്രസമ്മേളനം രാജ്യത്തെ അപമാനിക്കുന്നതിന് വേണ്ടിയായിരുന്നെന്നും കോണ്‍ഗ്രസിന്റെ 55 വര്‍ഷത്തെ ഭരണവും ബി.ജെ.പി സര്‍ക്കാരിന്റെ 55 മാസത്തെ ഭരണവും തമ്മില്‍ ജനങ്ങള്‍ താരതമ്യം ചെയ്യണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച മോദി ബി.ജെ.പി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. താനിതുവരെ പാര്‍ലമെന്റിന് അകത്തും പുറത്തും സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കോണ്‍ഗ്രസാണ് അട്ടിമറിച്ചത്. പ്രതിപക്ഷം മുമ്പോട്ട് വയ്ക്കുന്ന മഹാസഖ്യം രാജ്യത്തെ പ്രാവര്‍ത്തികമാകില്ല. മഹാസഖ്യത്തിലെ നേതാക്കള്‍ അന്യോന്യം വൈര്യം സൂക്ഷിക്കുന്നവരാണ്. അതുകൊണ്ടാണ് മഹാസഖ്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറാവാത്തതെന്നും മോഡി പാര്‍ലമെന്റില്‍ വ്യക്തമാക്കി.