ഡല്‍ഹി: ഡല്‍ഹിയിലെ നോയിഡയില്‍ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുകയാണ്. തീപടര്‍ന്നത് നോയിഡയിലെ മെട്രോ ആശുപത്രിയിലാണ്.
തീയണയ്ക്കുന്നത് ആറോളം ഫയര്‍ഫോഴ്സ് സംഘങ്ങളെത്തിയാണ്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ചിലര്‍ ജനാലകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടിട്ടുണ്ട്. 30 ഓളം രോഗികളെ ഒഴിപ്പിച്ചെങ്കിലും ബാക്കിയുളളവര്‍ കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് ജനാലകള്‍ തകര്‍ത്ത് കെട്ടിടത്തിന് അകത്ത് കയറി ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ്.