വാഷിങ്ങ്ടണ്‍: രണ്ട് അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്കു നല്കാന് അമേരിക്ക തീരുമാനിച്ചു. എയര്‍ ഇന്ത്യ വണ്ണിനാണ് 190 മില്യന്‍ ഡോളര്‍ മൂല്യമുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുക. ഇനി എയര്‍ ഇന്ത്യ വണ്ണിനും ലഭ്യമാകുന്നത് യുഎസ് പ്രസിഡന്റിന്റെ എയര്‍ ഫോഴ്സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഇത് യുഎസ്-ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന നീക്കമാണെന്ന് പെന്റഗണ്‍ പ്രതികരിച്ചു. ട്രംപ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത് ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട് എന്നിവ 190 മില്യന്‍ കച്ചവടം നടത്തുന്നതിനാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്കു നേരെയുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അഭ്യര്‍ഥന കൂടി കണക്കിലെടുത്താണു നിര്‍ണായക തീരുമാനം.
ഉയര്‍ന്ന പ്രതിരോധ സാങ്കേതിക വിദ്യകള്‍ കൂടി ലഭ്യമാകുന്നതോടെ മേഖലയില്‍ ഇന്ത്യയ്ക്കെതിരെയുള്ള ഭീഷണികള്‍ക്കുള്ള മറുപടി കൂടിയാകും. പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കാനായി എയര്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇങ്ങനെയൊരു സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യയ്ക്കു യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി.
യുഎസ് ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്കുന്നതില് രണ്ടാം സ്ഥാനത്താണ്. ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായും യുഎസ് പ്രഖ്യാപിച്ചിരുന്നു. 2018ല്‍ യുഎസ് ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 പദവി നല്‍കിയിരുന്നു. ഇന്ത്യ എസ്ടിഎ-1 പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാഷ്ട്രം കൂടിയാണ്.