ചണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിനെ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുളള സാധ്യത തേടി ബിജെപി. ഹരിയാനയിലെ റോത്തക്ക് പിടിച്ചെടുക്കാന്‍ വീരേന്ദര്‍ സെവാഗിനെ മത്സരിപ്പിക്കുന്നതിന്റെ സാധ്യതയാണ് ബിജെപി തേടുന്നത്.
സെവാഗിനെ പോലെയുളള പ്രമുഖരെ മത്സരിപ്പിക്കുന്നതിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയില്‍ ഉയര്‍ന്ന അഭിപ്രായം. ഞായറാഴ്ച നടന്ന ബിജെപിയുടെ കോര്‍കമ്മിറ്റി യോഗത്തില്‍ സെവാഗിന്റെ പേര് ഉയര്‍ന്നുവന്നതായി പാര്‍ട്ടി നേതാവ് വെളിപ്പെടുത്തി.
റോത്തക്കില്‍ സേവാഗിനെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ച സാഹചര്യത്തില്‍ ഇനി താരത്തിന്റെ സമ്മതം വാങ്ങുകയാണ് അടുത്ത നീക്കമെന്നും ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ നിന്നും പത്തുസീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. രണ്ട് സീറ്റുകളില്‍ ഐഎന്‍എല്‍ഡി വിജയിച്ചപ്പോള്‍ റോത്തക്ക് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.