ലക്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. ലക്നൗവില്‍ നടന്ന റാലിയിലാണ് ഹാര്‍ദിക് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രായം പ്രശ്നമായതിനാലാണ് ഹാര്‍ദിക് മത്സരിക്കാതിരുന്നത്. എന്നാല്‍ ലോക്സഭയിലേക്കു മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായമായ 25 വയസ് അടുത്തിടെ പൂര്‍ത്തിയായതോടെ ഇനി ഹാര്‍ദികിന് അങ്കത്തിനിറങ്ങാം.
അതേസമയം, എവിടെനിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഹാര്‍ദിക് മനസ് തുറന്നിട്ടില്ല. കഴിഞ്ഞ ജൂലൈയിലാണ് ഹാര്‍ദിക്കിന് 25 വയസ് പൂര്‍ത്തിയായത്.