കൊല്‍ക്കത്ത: സുപ്രീംകോടതിയുടെ പോലീസ് കമ്മീഷ്ണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് ധാര്‍മ്മിക വിജയമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നുവെന്നും കോടതിയോട് നന്ദിയുണ്ടെന്നും ഞങ്ങളുടെ കേസ് ശക്തമാണെന്നും കേസുമായി സഹകരിക്കില്ല എന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ജുഡീഷ്യറിയോട് തികഞ്ഞ ബഹുമാനമുണ്ടെന്നും ഹാജരാകാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് രാജീവ് കുമാര്‍ അഞ്ച് കത്തുകള്‍ എഴുതിയതാണെന്നും അവര്‍ പറഞ്ഞു. അത് എല്ലാവര്ക്കും പരിശോധിക്കാവുന്നതാണെന്നും അവര്‍ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്നും അത് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചെന്നും ആ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഇത് ഞങ്ങളുടെ ധാര്‍മ്മിക വിജയമാണെന്നും ഞാന്‍ രാജീവ് കുമാറിന് വേണ്ടിയല്ല വാദിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.
തങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ വേണ്ടിയാണ് വാദിക്കുന്നതെന്നും ഈ സമരത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ലെന്നും ചന്ദ്രബാബു നായ്ഡു സമരവേദിയിലെത്തുന്നുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. താന്‍ ഒറ്റയ്ക്കല്ലെന്നും നവീന്‍ പട്നായിക്ക്ജിയുമായി ആലോചിക്കും, അദ്ദേഹവും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ധര്‍ണ പിന്‍വലിക്കണോ എന്ന് തീരുമാനിക്കൂവെന്നും മമത വ്യക്തമാക്കി.