മാല്‍ഡ: അനിയന് സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ കോപിതനായ യുവാവ് വീട്ടിന് തീവെച്ചു. സംഭവത്തില്‍ കുടുംബാംഗങ്ങളായ നാല് പേര് വെന്തു മരിച്ചു. 30കാരനായ അഖാന്‍ മോന്‍ഡാല്‍ ആണ് ക്രൂരകൊലപാതകം നടത്തിയത്. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
അഖാന്റെ അനിയന് ഗോബിന്ദ(28) മൂത്ത സഹോദരന് ബികാഷ്(32), മൂന്നും ഒന്നര വയസ്സുമുള്ള ഗോബിന്ദയുടെ പെണ്മക്കള് എന്നിവരാണ് മരിച്ചത്. രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം വീട്ടിലെ രണ്ട് മുറികളില്‍ പെട്രോള്‍ ഒഴിച്ച ശേഷം ഇയാള്‍ തീ കൊളുത്തുകയായിരുന്നു.
കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവിന് രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്‍വിഎഫ് (നാഷണല്‍ വോളണ്ടിയര്‍ ഫോഴ്സ്) ജീവനക്കാരനായിരുന്ന അച്ഛന്റെ മരണശേഷമാണ് ഗോബിന്ദയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത്. മൂത്ത സഹോദരന് ബികാഷിന്റെ സഹായത്തോടെയാണ് ഇയാള്‍ക്ക് ജോലി ലഭിച്ചത്. ഇതോടെ വൈരാഗ്യത്തിലായ മഖാന്‍ ഇരുവരെയും കൊലപ്പെടുത്തുകായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.