ന്യൂഡല്‍ഹി: വനികതകള്‍ക്ക് ഇനി ഭൂഗര്‍ഭ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യാം. ഖനികളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. തൊഴിലിടങ്ങളിലെ ലിംഗസമത്വം അംഗീകരിക്കുന്നതിന്റെ ഭാഗമായും പരിഷ്കാരം വരുത്തിയിട്ടുണ്ട്.
അതിനാല്‍ സ്ത്രീകള്‍ക്ക് ഖനികളില്‍ രാത്രി ഡ്യൂട്ടി എടുക്കുന്നതിലും വിലക്കൊഴിവാക്കി. 1952-ലെ ഖനി നിയമത്തിന്റെ 46-ാം സെക്ഷന്‍ പ്രകാരമുള്ള തടസ്സമാണ് കേന്ദ്രം എടുത്തുകളഞ്ഞത്. സ്ത്രീകളെ ഖനി ജോലിക്കു നിയമിക്കുമ്പോള്‍ നടത്തിപ്പുകാര്‍ നിശ്ചിതചട്ടങ്ങളെല്ലാം പാലിക്കേണ്ടതായിട്ടുണ്ട്.