മുംബൈ: അംബാനി കുടുംബത്തിലെ ഇളമുറക്കാരിയായ ഇഷ അംബാനി തങ്ങളുടെ കുടുംബ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്നെയും സഹോദരന് ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചത് ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണെന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍.
ഒരു ഫാഷന്‍ മാഗസിനു നല്കിയ അഭിമുഖത്തിലാണ് ഇഷ മനസ്സ് തുറന്നത്. തങ്ങളുടെ ജനനത്തോടെ അമ്മ നിതാ അംബാനി മുഴുവന്‍ സമയവും വീട്ടമ്മയായി മാറുകയായിരുന്നുവെന്നും തങ്ങള്‍ക്ക് അഞ്ചു വയസ്സായതിനു ശേഷമാണ് അമ്മ തിരികെ ജോലിത്തിരക്കുകളിലേക്ക് മടങ്ങിയെത്തിയതെന്നും ഇഷ പറഞ്ഞു.
അമ്മ വളരെ കാര്ക്കശ്യക്കാരിയാണെന്നും കൃത്യസമയത്ത് ഭക്ഷണം കഴിക്കണം, നന്നായി പഠിക്കണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും കിറുകൃത്യമാകണമെന്നും ഇഷ പറഞ്ഞു. എന്നാല്‍ അച്ഛന് അങ്ങനെയല്ലെന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമമ്പാള്‍ ആദ്യം രണ്ടുപേരും വിളിക്കുന്നത് അച്ഛനെയാണെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.
കുറച്ചു നാളുകള്‍ക്കു മുന്‍പ് നടന്ന ഇഷയുടെ വിവാഹം ഇന്ത്യയിലെങ്ങും ഏറെ വാര്‍ത്ത പ്രധാന്യം നേടിയ സംഭവമായിരുന്നു. ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ചത്. 2018 ഡിസംബര്‍ 12 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ ദിനത്തില്‍ അമ്മ നിതയുടെ 35 വര്‍ഷം പഴക്കമുള്ള ചുവന്ന വിവാഹസാരിയും ദുപ്പട്ടയുമാണ് മനോഹരമാക്കി ഇഷ ധരിച്ചത്.