പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീണു മരിച്ചു. കമ്പനങ്ങളെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നിറങ്ങി ഓടുന്നതിനിടെയാണ് രണ്ടുവയസുകാരിയായ വൈഭവി രമേശ് ഭുയാല്‍ മരിച്ചത്.
മരണകാരണം വീഴ്ചയ്ക്കിടെ തലക്കേറ്റ ക്ഷതമാണെന്നാണ് റിപ്പോര്‍ട്ട്. വീടുകളുടെ ചുമരുകള്‍ തകരുകയും വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
റിക്ടമര് സ്കെയിലില്‍ 3 മുതല്‍ 4.1 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത് വെള്ളിയാഴ്ചയാണ്. ആറ് തവണ ഭൂകമ്പമുണ്ടായതായാണ് റിപ്പോര്‍ട്ട്. രാവിലെ 6.58, 10.03, 10.29 ഉച്ചയ്ക്ക് 2.06, 3.53, 4.57 എന്നീ സമയങ്ങളിലാണ് പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ മേഖലയില്‍ 2018 നവംബര്‍ മുതല്‍ ചെറിയ ചലനങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തി പരിശോദന നടത്തിയിരുന്നു.