ലഖ്നൗ: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ക്രിമിനല്‍ കേസിന്റെ അന്വേഷണത്തില്‍ കുറ്റമറ്റ തെളിവല്ലെന്ന് കോടതി. ആധാര്‍ കാര്‍ഡിലെ വിവരങ്ങളായ പേര്, ലിംഗം, മേല്‍വിലാസം, ജനനതിയ്യതി തുടങ്ങിയവ മതിയായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരാള്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്നാരോപിച്ച് അമ്മ നല്കിയ കേസിനെതിരെ മകള്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ആധാറുമായി ബന്ധപ്പെട്ട ചോദ്യം കോടതിയുടെ പരിഗണനയില്‍ വന്നത്.
എന്നാല്‍ വിരലടയാളം, വ്യക്തിയുടെ ഫോട്ടോ, കൃഷ്ണമണിയുടെ സവിശേഷത തുടങ്ങിയ വിവരങ്ങള്‍ക്ക് ആധാര്‍ മതിയായ തെളിവുകളാണെന്ന് ജസ്റ്റിസുമാരായ അജയ് ലാംബ, രാജീവ് സിങ് എന്നിവരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.