ന്യൂഡല്‍ഹി: തീരദേശ വാസികള്‍ക്ക് പ്രതീക്ഷയേകി കേന്ദ്ര ബജറ്റ്. തീരദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉടന്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
മല്‍സ്യ ബന്ധന, മൃഗസംരക്ഷണ മേഖലയ്ക്കായി ഗോകുല്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും. കര്‍ഷകര്‍ക്കായി കിസാന്‍ പദ്ധതി നടപ്പാക്കും. മൂന്ന് ഗഡുക്കളായി കര്‍ഷകര്‍ക്ക് പ്രതിമാസം 6000 രൂപ നല്‍കമെന്നും അദ്ദേഹം പറഞ്ഞു.