ന്യൂഡല്‍ഹി: കടുത്ത കടബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ജെറ്റ് എയര്‍വെയ്സ് എത്തിഹാദുമായി കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങുന്നു. നരേഷ് ഗോയലാണ് ജെറ്റ് എയര്‍വെയ്സ് നിയന്ത്രിക്കുന്നത്.
കരാറില്‍ ഒപ്പിടുന്നത് ആജീവനാന്ത പദ്ധതികള്‍ എന്ന നിലയ്ക്കാണ്. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നരേഷ് ഗോയല്‍ ജെറ്റ് എയര്‍വേയ്സിന്റെ ചെയര്മാന് സ്ഥാനം കരാര്‍ നിലവില്‍ വരുന്നതോടെ ഒഴിയുമെന്നാണ് അറിയുന്നത്. എന്നാല്‍ ജെറ്റ് എയര്‍വേയ്സോ, എത്തിഹാദോ ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.