ന്യൂഡല്‍ഹി: നഴ്സുമാര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാമെന്ന് സുപ്രിം കോടതി. സംസ്ഥാനം അംഗീകരിച്ച രേഖകള്‍ ഉള്ളവര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതിന് നഴ്സിങ് കൗണ്‍സില്‍ ആക്ട് പ്രകാരം തടസ്സമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
അതത് സംസ്ഥാനങ്ങളില്‍ നഴ്സിങ് കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം സംസ്ഥാന നഴ്സിങ് കൗണ്‍സിലിനാണെന്നും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രമുള്ളവര്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ മാത്രമേ ജോലിക്ക് അര്‍ഹതയുള്ളൂവെന്ന് ബോംബെ ഹൈകോടതി വിധിച്ചു.
ഇക്കാര്യം സര്‍ട്ടിഫിക്കറ്റിലും യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വകാര്യ നഴ്സിങ് കോളെജ് മാനേജ്മെന്റുകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. നിയമവിധേയമായി രാജ്യത്തെവിടെയും ജോലി ചെയ്യാനുള്ള അവകാശം പൗരന്റെ മൗലിക അവകാശമാണെന്നും ഭരണഘടനയുടെ എല്ലാ പിന്‍ബലവുമുണ്ടെന്നും ജസ്റ്റിസ് ആര്‍എഫ് നരിമാന്, നവീന്‍സിന്‍ഹ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.