ബെയ്ജിങ്: ഇന്ത്യയില്‍ അഴിമതി കുറഞ്ഞുവരുന്നതായി പഠനറിപ്പോര്‍ട്ട്. ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് ആഗോള അഴിമതി സൂചികയില്‍ ഇന്ത്യ മൂന്നുപോയന്റ് നില മെച്ചപ്പെടുത്തി 78-ാം സ്ഥാനത്തെത്തിയതായി കണ്ടെത്തിയത്. 117-ാം സ്ഥാനത്തുള്ള വിയറ്റ്നാമിലാണ് അഴിമതി ഏറ്റവുംകൂടുതല്‍.
അഴിമതിയെ തുടച്ച് നീക്കാന്‍ മുന്‍കൈയ്യെടുത്ത ചൈന ഇന്ത്യയ്ക്കുപിന്നിലാണ്. 2018-ല്‍ 77-ാം സ്ഥാനത്തായിരുന്ന ചൈന ഇപ്പോള്‍ 87-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 13 ലക്ഷംപേര്ക്കെതിരേ അഴിമതിവിരുദ്ധപ്രചാരണത്തിന്റെ ഭാഗമായി നടപടിയെടുത്തുവെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത്രയും ശക്തമായ നടപടികളെടുത്തിട്ടും ഫലം ഒന്നും കണ്ടില്ല.
യുഎസും സൂചികയില്‍ താഴേക്കുപോയി. കഴിഞ്ഞവര്‍ഷം 16-ാം സ്ഥാനത്തുണ്ടായിരുന്ന യുഎസ്. ഇത്തവണ 22-ാം സ്ഥാനത്താണ്. സൂചികയനുസരിച്ച് ഡെന്മാര്ക്കാണ് ഏറ്റവും അഴിമതികുറഞ്ഞ രാജ്യം. തൊട്ടുപിന്നില്‍ ന്യൂസീലന്‍ഡും സിങ്കപ്പൂരുമാണ്.