ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സാമ്പത്തിക വര്‍ഷത്തിന്റെ പുനര്‍നിര്‍ണ്ണയം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാജ്യത്തെ സാധാരണക്കാരും വ്യവസായികളും. ദേശീയ മാധ്യമങ്ങള്‍ നല്കുന്ന സൂചന സാമ്പത്തിക വര്‍ഷത്തിന്റെ പുനര്‍നിര്‍ണ്ണയം ഈ ബജറ്റിലുണ്ടാകുമെന്നാണ്.
ബജറ്റില്‍ കലണ്ടര്‍ വര്‍ഷവും സാമ്പത്തിക വര്‍ഷവും ഏകീകരിക്കാന്‍ പ്രഖ്യാപനം ഉണ്ടായാല്‍ നിലവില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം കലണ്ടര്‍ വര്‍ഷത്തിലേതിന് സമാനമായി ജനുവരി ഒന്നിന് ആരംഭിക്കും. ഇപ്പോള്‍ ഇന്ത്യയില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് അടുത്ത വര്‍ഷം മാര്‍ച്ച് 31 നാണ്.
കലണ്ടര്‍ വര്‍ഷം തന്നെയാണ് ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക വര്‍ഷവും. 156 ഓളം രാജ്യങ്ങളും സാമ്പത്തിക വര്‍ഷം ക്രമപ്പെടുത്തിയിരിക്കുന്നത് സമാന രീതിയിലാണ്.
1984-ല്‍ കലണ്ടര്‍ വര്‍ഷം സാമ്പത്തിക വര്‍ഷമായി സ്വീകരിക്കണമെന്ന് എല്കെത്സാ സമിതി നിര്‍ദ്ദേശിച്ചിരുന്നു. 2017 ഏപ്രിലില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണ സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിന് അനുകൂലമായ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു.