ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. 2014 ല്‍ മോഡി നല്കിയ വാഗ്ദാനങ്ങളും ഇപ്പോള്‍ രാഹുല്‍ നല്കുന്ന വാദ്ഗാനങ്ങളും ഒരുപോലെയാണെന്നും കോണ്‍ഗ്രസും ബിജെപിയും പരാജയപ്പെട്ടവരാണെന്നും ഇവര്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസിനും അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മായാവതി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനമെന്ന പ്രഖ്യാപനം ഇന്ധിരാ ഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ പോലെ മറ്റൊരു പൊള്ളയായ വാഗ്ദാനമാണെന്നും ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തെന്നും രാജ്യത്ത് നിന്ന് വിശപ്പും ദാരിദ്രവും ഇല്ലാതാക്കുമെന്നുമായിരുന്നു.