വരുണ: പരാതിക്കാരിയായ സ്ത്രീയോട് ജനസമ്പര്‍ക്ക പരിപാടിക്കിടെ തട്ടിക്കയറി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവം സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയുടെ മണ്ഡലമായ വരുണയിലാണ്. യുവതിയുടെ പരാതി എംഎല്‍എയെ കാണാനില്ലെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലെന്നുമായിരുന്നു. എന്നാല്‍ സിദ്ധരാമയ്യ ഇവരുടെ മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും സ്ത്രീയോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു ചെയ്തത്.
സിദ്ധരാമയ്യയുടെ മറുപടി എംഎല്‍എയെ കാണാന്‍ അങ്ങോട്ട് പോവേണ്ടെന്നും തങ്ങള്‍ പറയുമ്പോള്‍ മാത്രം വന്നാല്‍ മതിയെന്നുമായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ ഉയരുന്നത് രൂക്ഷമായ വിമര്‍ശനമാണ്. സിദ്ധരാമയ്യയുടെ പെരുമാറ്റത്തിനെതിരെ ബിജെപിയും പ്രതിഷേധവുമായി എത്തി.
സിദ്ധരാമയ്യയുടെ പെരുമാറ്റം വിവാദത്തിലാവുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താത്പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി തുറന്നടിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ സോമശേഖര മാപ്പുപറഞ്ഞതിന് പിന്നാലെയാണ്.