ചണ്ഡീഗണ്ഡ്: മുറിയില്‍ നിന്ന് ഉയര്‍ന്ന ദുര്‍ഗന്ധത്തിന് പിന്നില്‍ എന്താണെന്ന് പരിശോധിച്ച ചായക്കടക്കാരന് ദിനേശ് കണ്ടത് അഞ്ച് ദിവസം മുമ്പ് കാണാതായ ദിനേശന്റെ ഡ്രൈവറുടെ ഭാര്യയുടെ മൃതശരീരം. കട്ടിലിനുള്ളിലെ ബോക്സില്‍ അഴുകിയ നിലയിലായിരുന്നു ബബിതയുടെ (30) മൃതദേഹം. ഹരിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
ഗുരുഗ്രാമില്‍ ചായക്കട നടത്തുന്ന ദിനേശ് അഞ്ച് ദിവസമാണ് തന്റെ വാടക വീട്ടില്‍ മൃതദേഹത്തിനൊപ്പം ഉറങ്ങിയത്. ഇതിനിടെ ഒരു ദിവസം നാട്ടില്‍ പോയി തിരികെ എത്തിയ ദിനേശിന് മുറിയില്‍ ദുര്‍ഗന്ധം ഉയരുന്നതായി അനുഭവപ്പെട്ടു. എന്നാല്‍ ഇത് വെന്റിലേഷന്റെ പ്രശ്നമാണെന്ന് വിലയിരുത്തി ഇയാള്‍ കാര്യമായി ശ്രദ്ധിച്ചില്ല.
ഗന്ധം രൂക്ഷമായി തുടങ്ങിയതോടെയാണ് ദിനേശ് മുറി പരിശോധിക്കുന്നതും മൃതദേഹം കണ്ടെത്തിയതും. സംഭവം ഉടന്‍ പോലീസിനെ അറിയിച്ചു. ബബിതയെ കാണാതായ തിങ്കളാഴ്ച മുതല്‍ ദിനേശിന്റെ ഡ്രൈവറെയും കാണാനില്ലായിരുന്നു. ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ചതിന് ശേഷം അയാള്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്.