അലഹബാദ്: ഉത്തര്‍പ്രദേശ് പ്രയാഗ രാജിലെ അര്‍ധ കുഭമേളയുടെ നടത്തിപ്പിലും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി. കേന്ദ്ര സഹായത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാറുള്ളത് ഇതിനെയും ഹിന്ദുത്വ വികാരമുണര്‍ത്താനുള്ള വഴിയാക്കാനുള്ള ശ്രമത്തിലാണ്. അര്‍ധ കുംഭമേളയില്‍ ഗംഗാമാതാവിന് മാത്രമല്ല, നരേന്ദ്രമോഡിക്കും ജയ് വിളി ഉയരാനുള്ള സജീവ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് യോഗി.
പൂര്‍ണകുംഭമേളയുടെ പകിട്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വന്ന അര്‍ധ കുംഭമേളയ്ക്ക് യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായത്. ഇതിനായി യോഗി സര്‍ക്കാര്‍ ചെലവഴിച്ച തുക കേട്ടാല്‍ ഇത് വ്യക്തമാകും. അര്‍ധ കുംഭമേളയ്ക്കായി യോഗി സര്‍ക്കാര്‍ ചെലവിട്ടത് 2800 കോടിയാണ്. കേന്ദ്ര വിഹിതവും മറ്റു സഹായവും കൂടി ചേര്‍ത്താല്‍ ഇത് 4300 കോടിയാവും എന്നാണ് കണക്ക്.
അര്‍ധ കുംഭ മേളയുടെ നടത്തിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മുഖ്യമന്ത്രിയുടെയും നേരിട്ടുള്ള മേല്‍നോട്ടവും ഉണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയം ഉയര്‍ത്തി ഹിന്ദുത്വ വികാരം ആളിക്കത്തിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ നിന്ന് പാര്‍ട്ടിക്ക് മെച്ചമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ബിജെപി. ഈ പശ്ചാത്തലത്തിലാണ് അര്‍ധ കുംഭമേള ഹിന്ദുത്വ വികാരം ഉണര്‍ത്താനുള്ള വേദിയാക്കുന്നത്. ന്നു