മുംബൈ: ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒന്‍പതു യുവാക്കളെ മഹാരാഷ്ട്രയില്‍ പിടികൂടി. രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ സംസ്ഥാനത്ത് ഉണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.
മൂന്നു ജില്ലകളില്‍ നിന്നായാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്. രാത്രിയിലും ബുധനാഴ്ച രാവിലെയുമായായിരുന്നു അന്വേഷണം. താനെ, ഔറംഗബാദ്, മുംമ്പ്ര എന്നി ജില്ലകളില്‍ അഞ്ചിടത്താണ് ഭീകരവിരുദ്ധ വിഭാഗം തെരച്ചില്‍ നടത്തിയത്.
തെരച്ചിലില്‍ രാസവസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡ്രൈവ്സ്, സിം കാര്‍ഡുകള്‍ തുടങ്ങിയ സാധനസാമഗ്രികള്‍ പിടികൂടി. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമനുസരിച്ച് ഭീകരവിരുദ്ധവിഭാഗം ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു.