ഉദയ്പൂര്‍: ഹിന്ദുക്കള്‍ ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ എന്ന പരിധി പിന്തുടരുന്നതുപോലെ പോലെ മുസ്ലിങ്ങളും കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രമേ ഉണ്ടാകൂ എന്ന് തീരുമാനിക്കണമെന്ന് രാജസ്ഥാന് മുന്‍ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഗുലാബ്ചന്ദ് കതാരിയ. ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കതാരിയ നടത്തിയ പരാമര്‍ശം.
ചില നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ജനസംഖ്യാ വളര്‍ച്ച ഇങ്ങനെ തുടരുകയാണെങ്കില്‍ എങ്ങനെ രാജ്യം മുന്നോട്ട് പോകുമെന്നും കതാരിയ ചോദിച്ചു. ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഇത് സംഭവിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബിജെപി പ്രതിപക്ഷ നേതാവായി നിയോഗിച്ചത് ഗുലാബ്ചന്ദ് കതാരിയയെയാണ്.
ഗുലാബ്ചന്ദ് കതാരിയ ബിജെപിയിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്. കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമാണ് അദ്ദേഹം. 1970ലാണ് ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. വസുന്ധര രാജെ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കതാരിയ 1993 മുതലുള്ള എല്ലാ ബിജെപി സര്‍ക്കാറുകളിലും മന്ത്രിയായിരുന്നു.