ഭോപ്പാല്‍: പ്രശസ്ത ബോളിവുഡ് നടി കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്. ബിജെപിയുടെ എക്കാലത്തെയും കോട്ടയായ ഭോപ്പാല്‍ ലോക്സഭാ മണ്ഡലം തിരിച്ചു പിടുക്കുകയാണ് കരീനയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിനായി മധ്യപ്രദേശ് അസംബ്ലി തെരഞ്ഞടുപ്പില്‍ വിജയം നേടിയതിന് പിന്നാലെ ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ നടിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
കരീനയെ പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുദ്ദു ചൗഹാനും അനീസ് ഖാനുമാണ്. കരീന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നത് അടിസ്ഥാനമില്ലാത്തതാണെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും സീറ്റുകളെല്ലാം ബിജെപിക്ക് തന്നെയാണെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു
നടന് സെയ്ഫ് അലിഖാന്റെ ഭാര്യയായ കരീന പ്രശ്സ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന് പട്ടൗഡിയുടെ മരുമകളു കൂടിയാണ്. കൂടാതെ കരീനയുടെ മുത്തച്ഛന് ഭോപ്പാലിലെ അവസാനത്തെ നവാബുമായിരുന്നു. ഇവര്‍ക്ക് ഭോപ്പാല്‍ നഗരത്തില്‍ ഉള്ള സ്വാധീനം പാര്‍ട്ടിക്ക് വിജയം നേടാനാവുമെന്ന കണക്ക് കൂട്ടലാണ് കരീനയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കം.