ലക്നൗ: ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് സാധന സിങ്. ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരായ പ്രസംഗം വിവാദമായതോടെയാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ സാധന സിങ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വനിതാ കമ്മിഷന് സാധന സിങ്ങിനെതിരെ ദേശീയ കേസെടുത്തിട്ടുണ്ട്. വിവാദമായത് അധികാരത്തിന് വേണ്ടി മായാവതി അന്തസ് വില്‍ക്കുകയാണെന്ന പരാമര്‍ശമാണ്. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ബിഎസ്പിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
മായാവതി നേരത്തേ അപമാനിക്കപ്പെട്ടിരുന്നുവെന്നും അവര്‍ക്ക് ആത്മാഭിമാനമില്ലെന്നും ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിന് വേണ്ടി അന്തസ്സ് കളഞ്ഞുകുളിക്കുകയാണെന്നും ആയിരുന്നു സാധനാ സിങ്ങിന്റെ വിവാദ പരാമര്‍ശം. സാധനാ സിങ്ങിനെതിരെ സംഭവം ശ്രദ്ധയില്‍പെട്ട ദേശീയ വനിതാ കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മാനസികനില തെറ്റിയവരുടെ ഭാഷയാണ് സാധനാ സിങ് ഉപയോഗിക്കുന്നതെന്നും എംഎല്‍എയുടെ പരാമര്‍ശം ബിജെപിയുടെ നിലവാരമാണു കാണിക്കുന്നതെന്നു ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മിഷന് നോട്ടിസയക്കും.