ബംഗളൂരു: ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് കര്‍ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ അടിപിടിയുണ്ടായെന്ന് വെളിപ്പെടുത്തല്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍. കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങും ജെഎന്‍ ഗണേഷും തമ്മില്‍ കഴിഞ്ഞദിവസം രാത്രി അടിപിടിയുണ്ടായെന്നും ഇതിനിടെ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാള്‍ ചികിത്സ തേടിയെന്നുമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം.
എന്നാല്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എംഎല്‍എമാര്‍ക്കിടയില്‍ പ്രശ്നങ്ങളില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു.
റിസോര്‍ട്ടില്‍ ആനന്ദ് സിങും ജെഎന്‍ ഗണേഷും അടക്കമുള്ള എംഎല്‍എമാര്‍ അവരവരുടെ മുറികളിലുണ്ടെന്നും അവരെല്ലാം ഉടന്‍തന്നെ മാധ്യമങ്ങളെ കാണുമെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞദിവസം ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെത്തിയത് കോണ്‍ഗ്രസിന്റെ 80 എംഎല്‍എമാരില്‍ 76 പേര് മാത്രമാണ്.