ബംഗളൂരു: കോണ്‍ഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസവും നിയമസഭാകക്ഷിയോഗത്തില്‍നിന്ന് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനിന്നതും വരും ദിവസങ്ങളില്‍ ‘അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കാമെന്ന’ സൂചനയാണ് നല്‍കുന്നതെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
യെദ്യുരപ്പയുടെ ഈ പരാമര്‍ശം വെള്ളിയാഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍നിന്ന് ചില എംഎല്‍എമാര്‍ വിട്ടുനിന്നതിനു പിന്നാലെയാണ്. യോഗത്തില്‍നിന്ന് വിട്ടുനിന്നത് രമേഷ് ജര്‍കിഹോലി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നീ എംഎല്‍എമാരാണ്. വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ എംഎല്‍എമാര്‍ക്ക് കത്ത് നല്‍കുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ പങ്കെടുക്കാതിരുന്നത് ബിജെപിയുടെ ഓപ്പറേഷന് താമരയ്ക്കെതിരെയുള്ള കോണ്‍ഗ്രസ്ജനതാദള്‍ സഖ്യസര്‍ക്കാരിന്റെ ശക്തി തെളിയിക്കല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യോഗത്തിലാണ്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ അതൃപ്തിയും അമര്‍ഷവുമാണ് അവരുടെ അസാന്നിധ്യത്തിലൂടെ വ്യക്തമായതെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
നിരാശയും ഭയവും കലര്‍ന്നതാണ് കോണ്‍ഗ്രസ് എംഎല്മാരോടുള്ള സിദ്ധരാമയ്യയുടെ സ്വരം. എംഎല്‍എമാരുമായുള്ള ബന്ധം ശക്തവും സൗഹാര്‍ദപരവുമാണെങ്കില്‍ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതെന്തിനാണെന്നും സിദ്ധരാമയ്യയോട് യെദ്യൂപ്പ ആരാഞ്ഞിട്ടുണ്ട്.