ന്യൂഡല്‍ഹി: ഇന്ത്യയുടെ യുദ്ധവാഹനം ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ വൈറല്‍. ലാര്സണ് ആന്‍ഡ് ടൂബ്രോ നിര്‍മ്മിച്ച കെ9 വജ്ര ആണ് മോദി ഓടിച്ചത്. മോഡി കെ9ന് മുകളില്‍ സഞ്ചരിക്കുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് പുറത്തുവിട്ടത്.
#WATCH Prime Minister Narendra Modi rides a K-9 Vajra Self Propelled Howitzer built by Larsen & Toubro pic.twitter.com/ww9B90OaiD
— ANI (@ANI) January 19, 2019
സ്വന്തമായി പ്രവര്‍ത്തിക്കുന്ന ഹൊവിറ്റ്സര്‍ (യുദ്ധരംഗത്ത് ഷെല്ലുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന തോക്ക്) ആണ് കെ9 വജ്ര. വ്യാപകമായി യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ഹൊവിറ്റ്സര്‍ ആയുധം ദക്ഷിണ കൊറിയന്‍ സൈന്യം നിര്‍മ്മിച്ച കെ9 തണ്ടര്‍ എന്ന ആയുധത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ നിര്‍മ്മിച്ചത്.
കൂടുതല്‍ ദൂരം ഷെല്ലുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന കെ9 വജ്ര നേറ്റോ (NATO) പ്രഹരശേഷി പാലിക്കുന്നതുമാണ്. പര്‍വ്വത പ്രദേശത്ത് നിലനില്‍ക്കുന്ന ചൈനിസ് ഭീഷണിക്ക് മറുപടി എന്ന നിലയിലാണ് വജ്ര കെ 9, ഹൗവിട്സര്‍ എം 777 തോക്കുകള്‍ വിലയിരുത്തപ്പെടുന്നത്.