ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ (എഎപി) കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്. പൊതുതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളുകയാണ് അവര്‍. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനും ജയിക്കാനുമുള്ള ശേഷി കോണ്‍ഗ്രസിനുണ്ടെന്നും അവര്‍ വ്യക്തമാക്കി.
‘എഎപി ഡല്‍ഹിയില്‍ മാത്രമേ ഉള്ളൂ. മറ്റേതെങ്കിലും സംസ്ഥാനത്ത് അവരുടെ സജീവ സാന്നിധ്യമുണ്ടോ? ഗുജറാത്തിലോ രാജസ്ഥാനിലോ അവരുണ്ടോ? എഎപി ചെറിയൊരു പാര്‍ട്ടിയാണ്. അവര്‍ വരും പോകും. ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.’ ഷീല ദീക്ഷിത് പറഞ്ഞു.
ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റത് കഴിഞ്ഞ ദിവസമാണ്. മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു അവര്‍. കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 2015ലെ തിരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയത്. പൊതുതെരഞ്ഞെടുപ്പിനെ പേടിയില്ലെന്നും കോണ്‍ഗ്രസ് ഒലിച്ചു പോകില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു.