ശ്രീനഗര്‍ > അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് കശ്മീര്‍. ദിവസങ്ങള്‍ പിന്നിട്ടിട്ടും കാശ്മീര്‍ താഴ് വരകളില്‍ അതിശൈത്യം തുടരുകയാണ്. മഞ്ഞുവീഴ്ചയ്ക്ക് ശമനമുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
19 മുതല്‍ 23 വരെ വന്‍തോതില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശ്രീനഗറിലെ താപനില മൈനസ് 1.3 ഡിഗ്രി സെല്‍ഷ്യസാണ്. ലേയില്‍ മൈനസ് 12 ഡിഗ്രിയും കാര്‍ഗിലില്‍ മൈനസ് 20. ഡിഗ്രിയുമാണ് താപനില. മൈനസ് 22.0 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ദ്രാസാണ് ഏറ്റവും തണുപ്പുള്ള പ്രദേശം. മഞ്ഞില്‍ മൂടിക്കിടക്കുന്ന കാശ്മീരിനെ കാണാന്‍ നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്.