ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് ആര്‍എസ്എസ്. അയോധ്യയില്‍ രാം മന്ദിറിന്റെ നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തിയാക്കണമെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി ആണ് പറഞ്ഞത്. ഭയ്യാജി ജോഷി ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയത് പ്രയാഗ് രാജിലെ കുംഭമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ്.
ാമക്ഷേത്രം ഇന്ത്യയുടെ പൊതു സ്വത്ത് എന്ന് നിലയില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും 2025 ഓടെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വരുന്ന 150 വര്‍ഷത്തോളം രാജ്യം പുരോഗതിയുടെ പാതയിലായിരിക്കുമെന്നും ഭയ്യാജി ജോഷി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന സമ്മര്‍ദം കേന്ദ്രത്തിന് മേല്‍ ആര്‍എസ്എസ് ചെലുത്തില്ല എന്നാണ് പ്രസ്താവന നല്കുന്ന സൂചന.
ബിജെപി കണ്‍വെന്‍ഷനിലടക്കം നരേന്ദ്രമോദിയും അമിത് ഷായും രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ നടത്തിയ പ്രസ്താവനകള്‍ ആര്‍എസ്എസിനെ തൃപ്തിപ്പെടുത്തിയ രീതിയിലായിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും അയോധ്യ കേസ് വിധി വരുന്നതുവരെ രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ പ്രതികരിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രാഷ്ടീയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് ഇതായിരിക്കും ആര്‍എസ്എസിനെ നിലപാട് മയപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ്.