ബംഗളൂരു: ബംഗളൂരുവില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. ചില സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും രണ്ട് മണിക്കൂറോളം വൈകിയാണ് കൊച്ചിയിലെത്തിയത്.
കൊച്ചിയില്‍ നിന്നും ബെഗളൂരുവിലേക്കുള്ള വിമാനസര്വ്വീസുകളുടെയെല്ലാം സമയക്രമങ്ങള്‍ തെറ്റിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ വൈകീട്ടുള്ള ബംഗളൂരു- കൊച്ചി- ബംഗളൂരു വിമാനം റദ്ദാക്കി. ബംഗളൂരു വഴി സര്‍വ്വീസ് നടത്തുന്ന മറ്റു വിമാനങ്ങളും വൈകിയിട്ടുണ്ട്.