മുംബൈ: മുന്നറിയിപ്പൊന്നും ഇല്ലാതെ ടിക്കറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിമാനക്കമ്പനിയായ ഗോ എയറിന് കണ്‍സ്യൂമര്‍ ഫോറം പിഴ ശിക്ഷ വിധിച്ചു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഗോ എയര്‍ 25 ടിക്കറ്റുകളാണ് റദ്ദാക്കിയത്. 2015ല്‍ നടന്ന സംഭവത്തില്‍ മുംബൈ സ്വദേശിക്ക് 98,000 രൂപയാണ് നഷ്ടപരിഹാരമായി ഗോ എയര്‍ നല്‍കേണ്ടത്.
മകളുടെ വിവാഹത്തിന്റെ ഭാഗമായി അതിഥികള്‍ക്ക് വരാനാണ് മുംബൈ സ്വദേശി ജയേഷ് പാണ്ഡ്യ 25 വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. അതിഥികള്‍ എത്തുന്ന ഫ്ളൈറ്റിന്റെ അടിസ്ഥാനത്തില്‍ സമയം കണക്കാക്കി വിവാഹ സമയവും നിശ്ചയിച്ചു. എന്നാല്‍ വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ നല്‍കുന്നതിനായി വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഫ്ളൈറ്റ് റദ്ദാക്കിയെന്ന് അറിയുന്നതെന്ന് പാണ്ഡ്യ പരാതിയില്‍ പറയുന്നു.
മുന്നില്‍ മറ്റ് വഴികളൊന്നും ഇല്ലാത്തതിനാല്‍ മറ്റൊരും വിമാനക്കമ്പനിയില്‍ നിന്നും 88,816 രൂപ മുടക്കി അത്ഥികള്ക്കായി അടുത്ത ടിക്കറ്റുകള്‍ വാങ്ങുകയായിരുന്നുവെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര സെല്ലിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ ഇയാള്‍ ഗോ എയറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് വിവരാവകാശം വഴി ഗോ എയറിന്റെ ഫ്ളൈറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചെടുത്തപ്പോള് സമയ ക്രമത്തില്‍ മാറ്റമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഫോറത്തെ സമീപിച്ചത്.