മുംബൈ: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ തകരുമെന്നും രണ്ട് ദിവസത്തിനകം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ റാം ഷിന്‍ഡെ പറഞ്ഞു. ഷിന്‍ഡേയുടെ ഈ പ്രതികരണം രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ്. ഈ എംഎല്‍എമാരെ ബിജെപി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലും ഹരിയാനയിലുമായാണ്.
ബിജെപി ലക്ഷ്യമിടുന്നത് സര്‍ക്കാരിനോട് എതിര്‍പ്പുള്ള എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ്. എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇതിനെ അതിജീവിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് മന്ത്രിസഭാ രൂപീകരണ സമയത്ത് എംഎല്‍എമാരെ കോണ്‍ഗ്രസ് സംരക്ഷിച്ച് നിര്‍ത്തിയത്. ശിവകുമാര്‍ ഇന്ന് മുംബൈയില്‍ എത്തുമെന്നാണ് സൂചന.
ബിജെപി ഓപ്പറേഷന് താമരയുടെ മൂന്നാം ഘട്ടം ആസൂത്രണം ചെയ്തത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സംസ്ഥാന ഭരണം അത്യാവിശ്യമാണെന്ന തിരിച്ചറിവു കൊണ്ടാണ്. മന്ത്രിസഭാ പുനസംഘടയെ തുടര്‍ന്ന് സര്‍ക്കാരിലുണ്ടായ പൊട്ടിത്തെറി മുതലെടുക്കുകയായിരുന്നു ഈ സാഹചര്യത്തില്‍ ബിജെപി.