ന്യൂഡല്‍ഹി: ഇടക്കാല ബജറ്റില്‍ ബിജെപി അവസാന അടവുകള്‍ പുറത്തെടുത്തേക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന്വോട്ടര്മാരെ ആകര്‍ഷിക്കാന്‍ ബജറ്റ് ഒരു കച്ചിത്തുരുമ്പാണ്.
ഇതിനായി ഇടക്കാല ബജറ്റില്‍ നിലവിലുള്ള ആദായ നികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ പരോക്ഷ നികുതി നയത്തില്‍ മാറ്റമൊന്നും വരുത്തിയേക്കില്ല. ഒപ്പം കോര്‍പ്പറേറ്റ് ടാക്സ് ഒരുശതമാനത്തില്‍തന്നെ നിലനിര്‍ത്തിയേക്കും എന്നും സൂചനയുണ്ട്.
ഇതിന്റെ ലക്ഷ്യം ശമ്പള വരുമാനക്കാരെയും മധ്യവര്ഗക്കാരെയും ആകര്‍ഷിക്കുക എന്നതാണ്. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരണം.