ന്യൂഡല്‍ഹി: അഭിപ്രയാ ഭിന്നത രണ്ട്പേര്‍ക്കിടയില്‍ പതിവാണ്. ചിലപ്പോള്‍ പരസ്പരം പറഞ്ഞ് ഒത്തു തീര്‍പ്പിലെത്തും മറ്റ്ചിലപ്പോള്‍ വഴക്കടിച്ച് പിരിയേണ്ട അവസ്ഥയിലും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വഴക്കടിച്ച രണ്ടുപേരെ നല്ലനടപ്പ് പരിശീലിക്കാനായി അയച്ചിരിക്കുകയാണ് അധികൃതര്‍.
വിമാനം പറപ്പിക്കാന്‍ തുടങ്ങും മുന്‍പ് അടിപിടി കൂടിയ പൈലറ്റുമാരെയാണ് നല്ലനടപ്പിന് പരിശീലനത്തിനായി അയച്ചിരിക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തിലാണ് സംഭവം. എന്നാല്‍ വിമാനക്കമ്പനി ഏതാണെന്നും വിമാനത്താവളമേതാണെന്നും വെളിപ്പെടുത്തിയിട്ടില്ല.
വിമാനത്തിലേക്ക് പോകും വഴിയാണ് പൈലറ്റുമാര്‍ തമ്മിലടിച്ചത്. ഇതോടെ ഇവരെ ജോലിയില്‍ നിന്നു നീക്കി. ശേഷം ഇരുവരെയും ക്രൂ റിസോഴ്സ് മാനേജ്മെന്റ് കോഴ്സിന് അയച്ചു