കര്‍ണാടക: ബിജെപിയുടെ ഭാഗത്തു നിന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ വലയിലാക്കാനുള്ള ഒരു നീക്കവും ഇല്ലെന്നും ഡല്‍ഹിയില്‍ യോഗം വിളിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും പ്രതികരിച്ച് യെദിയൂരപ്പ. ആരോപണത്തില്‍ കഴമ്പില്ലെന്നും കോണ്‍ഗ്രസും ജനതാദളും അനാവശ്യമായി ബിജെപിയെ ഭയക്കുകയാണെന്നും യെദിയൂരപ്പ പറഞ്ഞു.
പാര്‍ട്ടിയെ അവഹേളിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി എംഎല്‍എ ബി ശ്രീരാമുലുവും പ്രതികരിച്ചു. സഖ്യത്തിലെ എംഎല്‍എമാരാരും കൂറുമാറില്ലെന്ന് കോണ്ദള് ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യ വ്യക്തമാക്കി.
എംഎല്‍എമാര്‍ തന്റെ അറിവോടെയാണ് മുബൈയിലേയ്ക്ക് പോയെതെന്നും സര്‍ക്കാര്‍ സുരക്ഷിതമാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. അതേ സമയം ബംഗളൂരുവില്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെയും പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിന്റെയും അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നിട്ടുണ്ട്.