ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്ഡേഴ്സന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. തന്റെ പേരടങ്ങുന്ന ടെക്സ്റ്റ് ഫയല്‍ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയ അജ്ഞാതന്‍ അതില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അയാള്‍ക്ക് ഇതിനോടകം മോഡി വെബ്സൈറ്റിലെ മുഴുവന്‍ വിവരങ്ങളും കൈക്കലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അല്‍ഡേഴ്സണ്‍ ട്വീറ്റ് ചെയ്തു. ഉടന്‍ സുരക്ഷാപരിശോധന ആരംഭിക്കണമെന്നും അല്‍ഡേഴ്സന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Hi @narendramodi,
A security issue has been detected on your website. An anonymous source uploaded a txt file containing my name on your websites in realtime. He also have a full access to your database. You should contact me in private and start a security audit ASAP!
Regards, pic.twitter.com/AuDupzRlrL
— Elliot Alderson (@fs0c131y) January 14, 2019
എല്ലിയോട്ട് ആല്ഡേഴ്സന് സൈബര്‍ ലോകത്ത് പ്രസിദ്ധനാണ്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് റോബര്‍ട്ട് ബാപ്റ്റിസ്റ്റ് എന്നാണ്. എല്ലിയോട്ട് ആല്ഡേഴ്സന് ആധാറിന്റെ സുരക്ഷാ വീഴ്ചകള്‍ നിരന്തരം ചോദ്യം ചെയ്തും സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയും എത്തിക്കല്‍ ഹാക്കിങ് രംഗത്ത് ശ്രദ്ധനേടിയിട്ടുണ്ട്.
അല്‍ഡേഴ്സണിന്റെ ട്വീറ്റ് ശ്രദ്ധിച്ച നരേന്ദ്രമോഡി വെബ്സൈറ്റ് ഡെവലപ്പര്‍മാര്‍ അദ്ദേഹവുമായി ഉടന്‍ തന്നെ ബന്ധപ്പെട്ടുവെന്നാണ് സൂചന. നരേന്ദ്രമോഡി വെബ്സൈറ്റ് സംഘവുമായി ആശയവിനിമയം നടത്തിയെന്നും പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിന്നീട് അല്‍ഡേഴ്സന്‍ ട്വീറ്റ് ചെയ്തു.
വെബ്സൈറ്റില്‍ അല്‍ഡേഴ്സന്റെ ട്വിറ്റര്‍ നാമമാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. എന്നാല്‍ മോഡി വെസ്ബൈറ്റില്‍ നുഴഞ്ഞുകയറിയത് താനല്ലെന്ന് വ്യക്തമാക്കുന്ന അല്‍ഡേഴ്സണ്‍, അത് ചെയ്യാന്‍ മാത്രം താന്‍ മണ്ടനല്ലെന്നും പറഞ്ഞു. അല്‍ഡേഴ്സണ്‍ നല്കുന്ന വിവരം അനുസരിച്ച് നരേന്ദ്ര മോഡി. ഇന്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ കയ്യടക്കാന്‍ അജ്ഞാതനായ ഹാക്കര്‍ക്ക് സാധിച്ചിട്ടുണ്ട്.