പുതുച്ചേരി: പൂര്‍ണ്ണമായും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി പുതുച്ചേരി സര്‍ക്കാര്‍. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള ഉത്തരവ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ മാഹിയിലും ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇതോടെ മാഹിയില്‍ എത്തുന്നവരും പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടി വരും.പ്രകൃതിയ്ക്ക് എന്നും വില്ലനാണ് പ്ലാസ്റ്റിക്. പ്രകൃതിയെ സംരക്ഷിച്ചാല്‍ മാത്രമേ മനുഷ്യന് നിലനില്‍പ്പുള്ളൂ.
അതിനാല്‍ പ്രകൃതി സംരക്ഷണത്തിന് ഓരോ പൗരനും ബാധ്യസ്ഥനാണെന്നും പ്ലാസ്റ്റികില്‍ നിന്നും പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഈ ഉദ്യമത്തെ നിറഞ്ഞ മനസ്സോടെ പുതുച്ചേരി സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.