ബീഹാര്‍: ബീഹാറിലെ ഗയയില്‍ പതിനാറുവയുസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയായിരുന്നു സംഭവം. വീടിന്റെ സമീപത്ത് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ കൊലപാതകമാണ്.
ഗയയില്‍ തന്നെ സമപ്രായക്കാരിയായ മറ്റൊരു പെണ്‍കുട്ടിയും ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു. തലവെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആസിഡ് ഒഴിച്ച് വികൃതമാക്കിയും ആഴത്തില്‍ മുറിവേറ്റ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മുഖം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചെന്നും കുറ്റവാളിയെ എത്രയും വേഗം പുറത്തുകൊണ്ടുവരുമെന്നും മഗധ റെയിഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ വിനയ്കുമാര്‍ പറഞ്ഞു.