ഇനി ഗോവയില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്ക് പോലീസ് സമ്മാനം നല്‍കും. ഇത്തരം നിയമലംഘനങ്ങളുടെ വിഡിയോയോ, ഫോട്ടോയോ അയച്ചുനല്‍കിയാല്‍ 1000 രൂപവരെ പ്രതിഫലം നല്‍കുമെന്നാണ് ഗോവന്‍ പോലീസിന്റെ പ്രഖ്യാപനം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതിയെക്കുറിച്ച് പോലീസ് അറിയിച്ചത്.
ഗോവന്‍ പോലീസിന്റെ ഈ പദ്ധതി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ്. ആദ്യം വേണ്ടത് ഗൂഗിള്‍ ആപ്പ്സ്റ്റോറിന്റെ സെന്റിനല്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ്. ഈ ആപ്പിലൂടെ ഗോവയില്‍ എവിടെ ട്രാഫിക് നിയമ ലംഘനം കണ്ടാലും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാം. ഓരോ കുറ്റകൃത്യത്തിനും പ്രത്യേക പോയിന്റുകളുണ്ട്. ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ അയയ്ക്കുന്നതിന് ട്രാഫിക് നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ചാണ് പോയിന്റ് ലഭിക്കുന്നത്.
1000 രൂപ സമ്മാനമായി ലഭിക്കുന്നത് 100 പോയിന്റിന്റെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ്. 10 പോയിന്റുകള്‍ വീതം ട്രാഫിക് ലോ തെറ്റിച്ച് വാഹനമോടിക്കുന്നതിന്റെ ചിത്രം നല്‍കുന്നതിനും അപകടകരമായ ഡ്രൈവിങ്ങിന്റെ വീഡിയോക്കും കിട്ടും.