ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ‘തൊഴില്‍ രഹിതരുടെ സൈന്യം’ തന്നെ രൂപപ്പെട്ടതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നയിക്കുകയെന്നു രാഹുല്‍ നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുലിന്റെ ഈ കടന്നാക്രമണം ഇതിനു തുടര്‍ച്ചയായി കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കു വച്ച വിഡിയോയിലാണ്.
ഒരു ദിവസം തൊഴില്‍ മാര്‍ക്കറ്റിലേക്കു കടന്നുവരുന്നത് 30,000 യുവാക്കളാണ്. എന്നാല്‍ ഇവരില്‍ ജോലി ലഭിക്കുന്നതാകട്ടെ വെറും 450 പേര്‍ക്കും. ഈ ജോലിയില്ലാത്ത യുവാക്കളെ വച്ച് ഒരു സൈന്യത്തെ ഉണ്ടാക്കും, അങ്ങനെ വന്നാല്‍ ഒരു മാസത്തില്‍ ഒരു മില്യന്‍ അംഗങ്ങളാകും, അവര്‍ക്കു ജോലി നല്കാതിരുന്നാല് ദേഷ്യം വരും, പല വഴികളിലൂടെയും അതു പുറത്തുവരും, കൃഷിയിടങ്ങളിലും ഫാക്ടറികളിലും നിങ്ങള്‍ക്ക് അതു കാണാം, ഇന്ത്യയെ സംബന്ധിച്ച് അത് അപകടകരമായ അവസ്ഥയാണ്, സംഘര്‍ഷങ്ങള്‍ തുടങ്ങിയത് നമുക്ക് കാണാനാകും-വിഡിയോ സംഭാഷണത്തില്‍ രാഹുല്‍ പറയുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തെ അക്രമ സംഭവങ്ങളുടെ പ്രധാന കാരണം തൊഴിലില്ലായ്മയെ തുടര്‍ന്നുണ്ടാകുന്ന ദേഷ്യമാണെന്ന് നേരത്തേയും അവകാശപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തൊഴിലില്ലായ്മയാണു വോട്ടര്‍മാരെ ഏറ്റവുമധികം സ്വാധീനിച്ചതെന്നു അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ വിഷയം ഉയര്‍ത്തിക്കാട്ടാനാണു കോണ്‍ഗ്രസിന്റെ ഒരുക്കം.
പുതിയ തൊഴിലവസരങ്ങള്‍ ചെറുകിട വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുക വഴി സൃഷ്ടിക്കാനാകുമെന്നു വീഡിയോയില്‍ രാഹുല്‍ അവകാശപ്പെടുന്നു. പ്രശ്നം അംഗീകരിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഈ സര്‍ക്കാരിന് ഇതിലൊന്നും ശ്രദ്ധയില്ലെന്നും രാഹുല്‍ വിമര്‍ശിക്കുന്നു.