മുംബൈ: ഇന്‍ഡിഗോ വിമാനം എന്ജിന് തകരാറിലായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച തിരിച്ചിറക്കിയ സംഭവം ഗൗരവമായി എടുക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം. ആകാശത്ത് വലിയ ഒച്ചയോടെയായിരുന്നു എന്ഡിന് തകരാറിലായത്. കൊല്‍ക്കത്തയില്‍നിന്ന് ചെന്നൈയിലേക്കു പോയ വിമാനം ഇതേത്തുടര്‍ന്ന് ചെന്നൈയില്‍ തിരിച്ചിറക്കുകയായിരുന്നു.
പ്രാറ്റ് ആന്‍ഡ് വിറ്റ്നി കമ്പനിയുടെ എന്ജിന് പിടിപ്പിച്ച എയര്‍ബസ് വിമാനം എ 320 നിയോയ്ക്കാണ് തകരാറുണ്ടായത്. ഈ വിഷയം വ്യോമയാനമന്ത്രാലയം ഗൗരവമായെടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച വിശകലനം ചെയ്യുമെന്നും വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൗബേ അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ വിവരം തേടിവരികയാണെന്ന് വിമാനാപകട അന്വേഷണ ബ്യൂറോ (എഎഐബി) അറിയിച്ചു. എന്‍ജിനും വിമാനവും മുമ്പും ഇന്‍ഡിഗോയ്ക്ക് പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്.