ന്യൂഡല്‍ഹി: പതിനെട്ട് വയസ് തികയുന്ന കുട്ടികള്‍ക്ക് ആധാര്‍ റദ്ദാക്കാനുള്ള സൗകര്യം വരുന്നു. 18 വയസ് തികയും മുമ്പ് ആധാര്‍ എടുത്ത കുട്ടികള്‍ക്ക് വയസ് തികഞ്ഞിട്ടും വിവരങ്ങള്‍ മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട് 2016 ലെ ആധാര്‍ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ലോക്സഭയുടെ പരിഗണനയിലാണ്.
പ്രായപൂര്‍ത്തിയായിട്ടും ആധാര്‍ രജിസ്റ്ററിലെ മുമ്പ് നല്കിയ വിവരങ്ങള്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധി നിയമം ഭേദഗതി ചെയ്യുന്നതോടെ മാറും. എന്നാല്‍ ആധാര്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ 18 വയസ് തികഞ്ഞ് ആറുമാസത്തിനകം ആധാര്‍ റദ്ദാക്കാന്‍ സാധിക്കും.