ബംഗളൂരു: കഴിഞ്ഞ വര്‍ഷം അനേക നേട്ടങ്ങള്‍ കൈവരിച്ച ഐഎസ്ആര്‍ഒ ഈ വര്‍ഷവും വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം 16 ദൗത്യങ്ങളാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഏഴെണ്ണം 35 ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ പുതുവര്‍ഷത്തില്‍ 32 ബഹിരാകാശ ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ നേതൃത്വം നല്‍കുന്നതെന്ന് ചെയര്മാന് കെ ശിവന് പറഞ്ഞു. ചാന്ദ്രയാന്‍ രണ്ട് ഉള്‍പ്പെടെയുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
ജനുവരി 25ന് വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന ചാന്ദ്രയാന്‍ രണ്ടിന് 800കോടി രൂപയാണ് ചെലവ്. കൂടാതെ 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്യാന് പദ്ധതിക്കുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കമിടും.