ന്യൂഡല്‍ഹി: ഗഗന്യാന് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗികാരം നല്കി. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ഇന്ത്യ ലക്ഷ്യമിടുന്നത് 2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനാണ്.
പദ്ധതി 10,000 കോടിയുടേതാണ്. മൂന്നുപേരെ ബഹിരാകാശത്ത് എത്തിക്കുന്ന തരത്തിലുള്ള പദ്ധതി സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പ്രഖ്യാപിച്ചത്. പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് മനുഷ്യന് ഏഴുദിവസം ബഹിരാകാശത്ത് തുടരാന്‍ കഴിയുംവിധമാണ്.
ഇതിനായി ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. ഇതിനെല്ലാമാണ് 10,000 കോടിരൂപ ചിലവ് പ്രതീക്ഷിക്കുന്നത്. ദൗത്യം നടപ്പാക്കുന്നത് ദേശീയ ഏജന്‍സികളുടെ സഹായത്തോടെ ഐഎസ്ആര്‍ഒയാണ്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള മൊഡ്യൂള്‍ പരീക്ഷണം വിജയിച്ചതോടെയാണ് ഗഗന്യാന് പദ്ധതിക്ക് വേഗംകൂടിയത്. ഗഗന്യാന് ദൗത്യം വിജയിക്കുന്നതോടെ ഇന്ത്യ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം എത്തും.
ഐഎസ്ആര്‍ഒ ക്രൂ മൊഡ്യൂള്‍ സജ്ജമാക്കിയത് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ്. പേടകത്തെ ബഹിരാകാശത്ത് എത്തിച്ചതിനുശേഷം സുരക്ഷിതമായി ഭൂമിയിലെത്തിച്ചു.
മൊഡ്യൂളിന്റെ പ്രത്യേകത ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ അന്തരീക്ഷ താപത്തെ അതിജീവിക്കാന്‍ കഴിയുന്ന കവചമാണ്. ഇന്ത്യയുടെ ലക്ഷ്യം മൂന്ന് യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനാണ്. ശ്രീഹരിക്കോട്ടയില്‍നിന്ന് പേടകം വിക്ഷേപിച്ച് 16 മിനിറ്റിനകം യാത്രികരെ ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും.