മുംബൈ: റെയില്‍വെ സ്റ്റേഷനില്‍ നിന്നും പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ലേബര്‍ റൂം ഒരുക്കി റെയില്‍വെ അധികൃതരും പോലീസുകാരും തുണയായി. തിരക്ക് നിറഞ്ഞ മുംബൈയിലെ ദാദര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിന് വേണ്ടി പ്ലാറ്റ്ഫോമില്‍ കാത്തിരിക്കുമ്പോഴായിരുന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. വേദന അസഹനീയമായതോടെ യുവതി തറയില്‍ കിടന്നു.
ഇതു കണ്ട പോലീസ് റെയില്‍വെ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ബെഡ് ഷീറ്റുകളും മറ്റും ഉടന്‍ എത്തിച്ച് താത്കാലി ലേബര്‍ റൂം പ്ലാറ്റ്ഫോമില്‍ തന്നെ തയ്യാറാക്കി. റെയില്‍വെയുടെ മെഡിക്കല്‍ ടീമിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. ശേഷം അമ്മയേയും കുഞ്ഞിനേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗീത വാഗര്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് റെയില്‍വെ സ്റ്റേഷനില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി ഉള്‍പ്പെടെ ഭര്‍ത്താവും രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന നാലംഗ കുടുംബം പ്ലാറ്റ്ഫോമിലിരിക്കുന്നതും വീഡിയോയില്‍ കാണാം.