ഗാന്ധിനഗര്‍: ബിജെപി സ്ഥാനാര്‍ത്ഥി കുംവര്‍ജി ബവാലിയക്ക് ഗുജറാത്തിലെ ജസ്ദണ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയം. ബവാലിയ കോണ്‍ഗ്രസിന്റെ അവ്സര് നകിയയെ പരാജയപ്പെടുത്തിയത് 19000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.
ജസ്ദണില്‍ നടന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു. ഗുജറാത്ത് നിയമസഭയില്‍ ബിജെപിയുടെ അംഗബലം ബാവലിയയുടെ വിജയത്തോടെ നൂറായി.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് ജസ്ദാണ്‍ എംഎല്‍എ ആയിരുന്ന ബാവലിയ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയത്. തുടര്‍ന്നാണ് ജസ്ദാണില് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബാവലിയക്ക് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ജലവിഭവ വകുപ്പു മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ജസ്ദാണ്‍ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കോലി സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ്. ബാവലിയ കോലി സമുദായ നേതാവു കൂടിയാണ്. അഞ്ചുവട്ടം ബാവലിയ ജസ്ദാണില്‍നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി നിയമസഭയിലെത്തിയിട്ടുണ്ട്.
Jasdan assembly by-poll result: BJP candidate Kunvarji Bavalia wins by 19985 votes. #Gujarat (file pic) pic.twitter.com/Du7ugaHnqK
— ANI (@ANI) December 23, 2018